At least 57 BJP MPs from UP may be denied ticket
ഭരണവിരുദ്ധ തരംഗം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ ബിജെപി വമ്പിച്ച അഴിച്ചുപണി ആരംഭിക്കുന്നു. ഇവിടെ നിന്നുള്ള ഭൂരിഭാഗം എംപിമാര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. സര്‍ക്കാരിനെതിരെയുള്ള രോഷം ഇതിലൂടെ മറികടക്കാനാവുമെന്ന വിലയിരുത്തലാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. എന്നാല്‍ ബിജെപിയില്‍ വമ്പന്‍ പ്രതിഷേധമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. യോഗി ആദിത്യനാഥില്‍ നിന്ന് സംസ്ഥാനത്തിന്റെ നിയന്ത്രണം അമിത് ഷാ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.